കര്‍ണാടക ഗവര്‍ണറായി താവര്‍ചന്ദ്​ ​ഗെഹ്​ലോട്ട്​ ചുമതലയേറ്റു

ti7


ബംഗളൂരു: കര്‍ണാടക ഗവര്‍ണറായി താവര്‍ചന്ദ്​ ​ഗെഹ്​ലോട്ട്​ ചുമതലയേറ്റു. ഞായറാഴ്​ച രാവിലെ 10.30ന്​ രാജ്​ഭവനിലെ ഗ്ലാസ്​ ഹൗസില്‍ നടന്ന ചടങ്ങില്‍ ഹൈകോടതി ചീഫ്​ ജസ്​റ്റിസ്​ അഭയ്​ ശ്രീനിവാസ ഓഖ സത്യപ്രതിജ്​ഞ ചൊല്ലിക്കൊടുത്തു.

രണ്ടാം മോദി മന്ത്രിസഭയില്‍ സാമൂഹിക നീതി മന്ത്രിയായിരുന്ന താവര്‍ചന്ദിനെ മന്ത്രിസഭ പുനഃസംഘാടനത്തില്‍ ഒഴിവാക്കിയാണ്​ കര്‍ണാടക ഗവര്‍ണറായി നിയമിച്ചത്​. 2006 മുതല്‍ 2014 വരെ കര്‍ണാടകയുടെ ചുമതലയുള്ള ബി.ജെ.പി ജനറല്‍ സെക്രട്ടറിയായിരുന്നു.