മംഗ്ലൂരുവിൽ നിപ സംശയിച്ച ലാബ് ടെക്നീഷ്യന്‍റെ പരിശോധന ഫലം നെഗറ്റീവ്

f
മം​ഗ​ളൂ​രു:മംഗ്ലൂരുവിൽ നിപ സംശയിച്ച ലാബ് ടെക്നീഷ്യന്‍റെ പരിശോധന ഫലം നെഗറ്റീവ്.പൂ​നെ​യി​ലെ ലാ​ബി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്. കാ​ർ​വാ​ഡ് സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹ​ത്തെ ബു​ധ​നാ​ഴ്ച ത​ന്നെ ഡി​സ്ചാ​ർ​ജ് ചെ​യ്യു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​യാ​ളെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കേ​ര​ള​ത്തി​ൽ നി​ന്ന് എ​ത്തി​യ ഒ​രാ​ളു​മാ​യി ഇ​യാ​ള്‍ അ​ടു​ത്ത സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യി​രു​ന്നു.