പന്തയം; സ്കൂളിൽ വിതരണത്തിനെത്തിച്ച അയേൺ ഫോളിക് ആസിഡ് ഗുളികകൾ മത്സരിച്ചു കഴിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

death
 

സ്കൂളിൽ വിതരണത്തിനെത്തിച്ച അയേൺ ഫോളിക് ആസിഡ് ഗുളികകൾ മത്സരിച്ചു കഴിച്ച് വിദ്യാർത്ഥിനി മരിച്ചു. ഊട്ടി കാന്തലിലെ ഉറുദു സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി ജയനബ ഫാത്തിമ (13) ആണു മരിച്ചത്. മൂന്നു വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഏറ്റവും കൂടുതൽ ​ഗുളിക ആരാണ് കഴിക്കുക എന്നായിരുന്നു മത്സരം. 45 ​ഗുളികയാണ് ജയനബ ഒന്നിച്ച് കഴിച്ചത്. ​ഗുളികകൾ കഴിച്ച് അബോധാവസ്ഥയിലായ കുട്ടികളെ കോയമ്പത്തൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. വിദഗ്ധചികിത്സയ്ക്കായി ചെന്നൈയ്ക്കു കൊണ്ടുപോകുമ്പോഴാണു ജയനബ ഫാത്തിമ മരിച്ചത്.രണ്ട്സം ഭവത്തിൽ ഹെഡ്മാസ്റ്റർ ഉൾപ്പെടെ 4 പേരെ സസ്പെൻഡ് ചെയ്തു. രണ്ട് ആൺകുട്ടികളും ​ഗുളികകൾ കഴിച്ചിരുന്നു. രണ്ടോ മൂന്നോ ​ഗുളികൾ വീതമാണ് കഴിച്ചത്. അതിനാൽ ആരോ​ഗ്യപ്രശ്നങ്ങളുണ്ടായില്ല.