മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ബി.എസ് യെഡിയൂരിയപ്പയെ മാറ്റുമെന്ന് വാർത്തകൾ തള്ളി ബിജെപി നേതൃത്വം

yeduriappa

ബാംഗ്ലൂർ: കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ബി.എസ്  യെഡിയൂരിയപ്പയെ മാറ്റുമെന്ന് വാർത്തകൾ തള്ളി ബിജെപിയുടെ സംസ്ഥാന-കേന്ദ്ര നേതൃത്വം.  യെഡിയൂരിയപ്പയെ മാറ്റുന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്ന് കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷി പറഞ്ഞു.

ആ രീതിയിൽ ഒരു ചർച്ചയും ഹൈകമ്മാണ്ടിന് മുന്നിൽ നിലവിൽ ഇല്ല. യെഡിയൂരിയപ്പ സംസ്ഥാനത്തെ കോവിഡ്  സാഹചര്യം നല്ല രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹത്തെ പിന്തുണച്ചു പ്രഹ്ളാദ് ജോഷി പറഞ്ഞു.

കർണാടക  ബിജെപിയിൽ നേതൃമാറ്റത്തെകുറിച്ച ഒരു രീതിയിലുള്ള ചർച്ചയും നടന്നിട്ടില്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ പ്രതികരിച്ചു. ബിജെപി ദേശിയ നേതൃത്വത്തിന് തന്നിൽ വിശ്വാസമുള്ളിടത്തോളം കാലം അധികാരത്തിൽ തുടരുമെന്നും അതില്ലെങ്കിൽ രാജി വച്ച് ഒഴിയുമെന്നും യെഡിയൂരിയപ്പ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.