പുല്ലു പറിക്കാന്‍ പോയ വീട്ടമ്മയുടെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയില്‍

dead

ലക്നൗ : വീടിന് സമീപത്തെ വനത്തില്‍ പുല്ലു പറിക്കാന്‍ പോയ വീട്ടമ്മയുടെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയില്‍. ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. 50 വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

അതേസമയം, നഗ്‌നമായ നിലയില്‍ ശരീരത്തില്‍ നിറയെ മുറിവുകളോടെ, രക്തത്തില്‍ കുളിച്ച നിലയിലാണ് മൃതദേഹം  കാണപ്പെട്ടത്. ആടുകള്‍ക്ക് തീറ്റയ്ക്കായി പുല്ലു പറിക്കാന്‍ പോയതായിരുന്നു ഇവര്‍. സംഭവത്തില്‍ കേസെടുത്ത് ആന്വേഷണം ആരംഭിച്ചതായി പൊലീസ് ഇന്‍സ്പെക്ടര്‍ മഹേന്ദ്രപ്രതാപ് സിങ് ചൗഹാന്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചു.