ഫാദർ സ്റ്റാൻ സ്വാമിയേ ആശുപത്രിയിലേക്ക് മാറ്റാൻ ബോംബൈ ഹൈ കോടതി ഉത്തരവിട്ടു

stan

മുംബൈ : ഭീമ കോരഗോവ് കേസിൽ അറസ്റ്റിലായ മലയാളിയും മനുഷ്യാവകാശ പ്രവർത്തകനുമായ ഫാദർ സ്റ്റാൻ സ്വാമിയേ ആശുപത്രിയിലേക്ക് മാറ്റാൻ ബോംബൈ ഹൈ കോടതി ഉത്തരവിട്ടു. മുംബൈ തലോജ ജയിലിൽ നിന്നും മുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയിലേക്ക് മാറ്റാനാണ് ജസ്റ്റിസ് എസ്  എസ്  ഷിൻഡെ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചത്.

പാർക്കിൻസൺ  അടക്കമുള്ള രോഗങ്ങൾ കാരണം അവശനിലയിലാണ് ഫാദർ സ്റ്റാൻ സ്വാമി. സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനെ എൻ ഐ എ എതിർത്തിരുന്നു. മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ് ഫാദർ സ്റ്റാൻ സ്വാമിയേ എൻ ഐ എ അറസ്റ്റ് ചെയ്തത്.

തന്റെ ആരോഗ്യനില ഇങ്ങനെ പോകുകയാണെങ്കിൽ താൻ മരിച്ചേക്കാം എന്ന്  ഫാദർ സ്റ്റാൻ സ്വാമി ഹൈക്കോടതിയെ അറിയിച്ചിരുന്നു. അവശ നിലയിൽ ആയത് മൂലമാണ് ഈ കഴിഞ്ഞ മാസം  ജാമ്യാപേക്ഷ ഫാദർ സ്റ്റാൻ സ്വാമി സമർപ്പിച്ചത്.