കോവിഡ് പരിശോധന കുറയുന്നതില്‍ ആശങ്കയറിയിച്ച് കേരളം ഉള്‍പ്പെടെ 13 സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്രം

covid case UAE

ന്യൂഡൽഹി: കോവിഡ് പരിശോധന കുറയുന്നതില്‍ ആശങ്കയറിയിച്ച് കേന്ദ്രസര്‍ക്കാര്‍. കേരളം ഉള്‍പ്പെടെ 11സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ കത്തയച്ചു. ഈ മാസം 22 വരെ രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ ശരാശരി 10,000 ആയിരുന്നു.

പ്രതിദിന കോവിഡ് ടെസ്റ്റുകള്‍ കുറയുന്നു എന്നതിനുദാഹരണമാണ് ഇത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി. നാഗാലാന്റ്, സിക്കിം, മഹാരാഷ്ട്ര, കേരളം, ഗോവ, മണിപ്പൂര്‍, മേഘാലയ, മിസോറാം, പഞ്ചാബ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, ജമ്മുകശ്മീര്‍, ലഡാക്ക് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ കത്തയച്ചത്.

കോവിഡ് പരിശോധന കൃത്യമായി നടക്കാത്തതിനാല്‍ യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവരുന്നില്ലെന്ന് കത്തില്‍ പറയുന്നു. കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയായിട്ടും യൂറോപിലടക്കം കോവിഡ് കേസുകള്‍ നവംബര്‍ മാസത്തില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. നാഗാലാന്റില്‍ ചില ജില്ലകളില്‍ ആശങ്കാജനകമായ രീതിയില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ശ്രദ്ധിക്കണമെന്ന് സംസ്ഥാനത്തിന് അയച്ച കത്തില്‍ പറയുന്നു.