ആറ് സംസ്ഥാനങ്ങളുടെ വായ്പാ പരിധി കേന്ദ്ര സർക്കാർ ഉയർത്തി

money

ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് ആശ്വാസം. ആറ് സംസ്ഥാനങ്ങളുടെ വായ്പാ പരിധി കേന്ദ്ര സർക്കാർ ഉയർത്തി.

ഭരണപരിഷ്കാരം നടപ്പിലാക്കിയ ഗോവ,ഉത്തരാഖണ്ഡ്,ആന്ധ്ര പ്രദേശ്,ഒഡിഷ,കേരളം,മധ്യപ്രദേശ് എന്നി ആറ് സംസ്ഥാനങ്ങൾക്ക് ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിൽ വായ്പ എടുക്കാനാണ് അനുമതി. കേന്ദ്രം നിർദേശിച്ച ചില പരിഷ്കരണ നടപടികൾ നടപ്പാക്കിയാൽ വായ്പ പരിധി ഉയർത്തുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ ലോക്ക്ഡൗണിന്റെ സമയത്ത് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ആശ്വാസ നടപടികളുടെ ഭാഗമാണിത്. ആധാറും റേഷൻകാർഡുമായി ബന്ധിപ്പിച്ചും മറ്റും കേരളം വളരെ മുൻപ് തന്നെ ഈ പരിഷ്‌കരണ നടപടികൾ നടപ്പിലാക്കി തുടങ്ങിയിരുന്നു.