ക്ലാ​സ്​ മു​റി ത​ന്നെ വീ​ടാ​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി സ​ഞ്ജ​ന​ക്ക്​ എം.​ഇ.​എ​സി​ന്‍റെ താ​ങ്ങി​ൽ വീ​ടൊ​രു​ങ്ങി!!

google news
jh

Manappuram ad

തി​രു​വ​ന​ന്ത​പു​രം: ക്ലാ​സ്​ മു​റി ത​ന്നെ വീ​ടാ​യ വ​ലി​യ​തു​റ ജി.​യു.​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി സ​ഞ്ജ​ന​ക്ക്​ എം.​ഇ.​എ​സി​ന്‍റെ താ​ങ്ങി​ൽ വീ​ടൊ​രു​ങ്ങി. ‘ക്ലാ​സ്​ മു​റി​യി​ലേ​ക്കൊ​രു ചു​മ​ര​ക​ലം; സ​ഞ്ജ​ന​ക്ക്​ ഇ​ത്ത​വ​ണ​യും വീ​ട്​ ത​ന്നെ സ്കൂ​ൾ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ സ്കൂ​ൾ ​പ്ര​വേ​ശ​നോ​ത്സ​വ​ദി​നം  ​ഒരു മാധ്യമത്തിൽ വന്ന വാ​ർ​ത്ത ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട എം.​ഇ.​എ​സ്​ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ഡോ. ​പി.​എ. ഫ​സ​ൽ ഗ​ഫൂ​ർ വീ​ട്​ വാ​ഗ്ദാ​നം ചെയ്യുകയായിരുന്നു.

വ​ലി​യ​തു​റ ഗ​വ. യു.​പി സ്കൂ​ൾ നാ​ലാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​യാ​ണ്​​ സ​ഞ്ജ​ന. ഇ​തേ സ്​​കൂ​ളി​ലെ പൂ​ർ​വ​വ​ദ്യാ​ർ​ഥി​യും മ​ദ​ർ പി.​ടി.​എ ​പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന മാ​താ​വ്​ എ​സ്. സൂ​സി പ​ഠി​ച്ച ക്ലാ​സ്​ മു​റി​യാ​യി​രു​ന്നു വ​ർ​ഷ​ങ്ങ​ളോ​ളം അ​വ​രു​ടെ വീ​ട്. ക​ട​ൽ​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്ന്​ വീ​ട്​ ന​ഷ്ട​മാ​യി ഇ​തേ സ്കൂ​ളി​ലെ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലെ​ത്തി​യ​താ​യി​രു​ന്നു നാ​ലു​വ​യ​സ്സു​കാ​രി സ​ഞ്ജ​ന​യും സ​ഹോ​ദ​ര​നും അ​മ്മ​യു​മ​ട​ങ്ങു​ന്ന കു​ടും​ബം.

read more ഇതരമതക്കാരനുമായുള്ള മകളുടെ പ്രണയം ; ആലുവയിൽ അച്ഛൻ വിഷം നൽകിയ 14 കാരി മരിച്ചു

എം.​ഇ.​എ​സ്​ ജി​ല്ല സെ​ക്ര​ട്ട​റി ന​ദീ​ർ ക​ട​യ​റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥലത്തിനായുള്ള അ​ന്വേ​ഷ​ണം തു​ട​ങ്ങി​യെ​ങ്കി​ലും ഭൂ​മി ല​ഭ്യ​ത​ക്കു​റ​വും കൂ​ടി​യ വി​ല​യും കാ​ര​ണം വീ​ടും സ്ഥ​ല​വും​കൂ​ടി​ വാ​ങ്ങി ന​ൽ​കാ​നു​ള്ള പ​ണം ന​ൽ​കാ​മെ​ന്ന്​ എം.​ഇ.​എ​സ്​ തീ​രു​മാ​നി​ച്ചു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ദ്യം ക​ണ്ടെ​ത്തി​യ വീ​ട്​ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​പ​ടി ന​ട​ക്കാ​നി​രി​ക്കെ സാ​​ങ്കേ​തി​ക കാ​ര​ണ​ത്താ​ൽ ഇ​ട​പാ​ട്​ മു​ട​ങ്ങി. പി​ന്നീ​ട്​ പൂ​ന്തു​റ​യി​ൽ മ​റ്റൊ​രു വീ​ട്​ ക​ണ്ടെ​ത്തി ​പ്ര​മാ​ണ​ത്തി​ന്‍റെ നി​യ​മ​പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ര​ണ്ടാ​ഴ്ച​ക്ക​കം വീ​ട്​ കൈ​മാ​റു​മെ​ന്ന്​ ന​ദീ​ർ ക​ട​യ​റ അ​റി​യി​ച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags