പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യൻ സന്ദർശനത്തിന്റെ കുറിപ്പിലും ഇന്ത്യയ്ക്ക് പകരം ഭാരത്. ഇന്തോനേഷ്യയില്‍ നടക്കുന്ന 20-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിൽ പ്രൈം മിനിസ്റ്റർ ഓഫ് ഭാരത് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജി20 ഉച്ചകോടി ക്ഷണക്കത്തില്‍ ഇന്ത്യയ്ക്ക് പകരം ഭാരത് എന്ന് രാഷ്ട്രപതി ഭവൻ ഉപയോഗിച്ചതിന് പിന്നാലെയാണിത്. ‘ഇന്ത്യയുടെ പ്രധാനമന്ത്രി’ എന്ന് വിളിക്കുന്ന പതിവ് രീതിക്ക് പകരമായാണ് ‘ഭാരതത്തിന്റെ പ്രധാനമന്ത്രി’ എന്ന് പരാമർശിച്ചിരിക്കുന്നത്.
ഇന്ത്യയുടെ പേര് ഭാരതം എന്ന് മാത്രമാക്കാൻ കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ സജീവമാക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇന്ന് ജി 20 ഉച്ചകോടിക്കുള്ള ക്ഷണക്കത്തിൽ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്ന് രേഖപ്പെടുത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള അത്താഴവിരുന്നിലേക്ക് രാഷ്ട്രത്തലവന്‍മാരെ രാഷ്ട്രപതി ക്ഷണിച്ചുകൊണ്ടുള്ള കത്തിലാണ് ‘ദ പ്രസിഡന്റ് ഓഫ് ഇന്ത്യ’എന്നതിനുപകരം ‘ദ പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന് ഉപയോഗിച്ചിരിക്കുന്നത്. കത്ത് പുറത്തുവന്നതിനുപിന്നാലെ പ്രതിപക്ഷം കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം