സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തുന്നത് സംബന്ധിച്ച് തീരുമാനം ചൊവ്വാഴ്ച്ച

cbse

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തുന്നത് സംബന്ധിച്ച് തീരുമാനം ചൊവ്വാഴ്ച്ച. കേന്ദ്രസർക്കാർ തലത്തിൽ നടന്ന യോഗത്തിന് ശേഷം സംസ്ഥാനങ്ങളുടെ നിലപാട് അറിഞ്ഞു അന്തിമ തീരുമാനം എടുക്കാനാണ് ഉദ്ദേശിക്കുന്നത്.  ഇതിനായി സംസ്ഥാനങ്ങളോട് നിലപാട് എഴുതി അറിയിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടു.

പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഒഴിവാക്കുന്നതും പരിഗണനയിലുണ്ട്. ഈ സാഹചര്യത്തിൽ 9,10,11  ക്ലാസ്സുകളിലെ മാർക്ക് പരിഗണിച്ച് ഇന്റേണൽ  മാർക്ക് നൽകുന്ന കാര്യമാണ് ആലോചനയിൽ ഉള്ളത്.

19 വിഷയങ്ങളിൽ ഓഗസ്റ്റിൽ പരീക്ഷ നടത്തുന്നത് സംബന്ധിച്ച് ഒരു നിർദേശം സിബിഎസ്ഇയും കേന്ദ്ര സർക്കാരും മുന്നോട്ട് വച്ചിരുന്നു.പരീക്ഷയുടെ സമയം കുറയ്ക്കുന്നതാണ് ഒരു നിർദേശം. ഇത് അവരവരുടെ സ്‌കൂളുകളിൽ തന്നെ നടത്താനും നിർദേശത്തിൽ പറയുന്നു.