ന്യൂഡല്‍ഹി: അറബിക്കടലില്‍ തീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ച ബിപോര്‍ജോയിയുടെ ദിശ മാറുന്നു. ഒമാന്‍ തീരത്തേയ്ക്ക് നീങ്ങിക്കൊണ്ടിരുന്ന ചുഴലിക്കാറ്റ് ദിശ മാറി, വടക്ക് പാകിസ്ഥാന്‍, ഗുജറാത്ത് തീരങ്ങളിലേക്കാണ് നീങ്ങുന്നത്.നിലവില്‍ അഞ്ചുകിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് അടുത്ത ആറുമണിക്കൂറില്‍ വീണ്ടും തീവ്രമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
Read More:എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി
വടക്കോട്ട് നീങ്ങുന്ന ചുഴലിക്കാറ്റ് ഇന്ത്യയില്‍ സൗരാഷ്ട്ര, കച്ച് തീരങ്ങളില്‍ ജൂണ്‍ 15ന് തീരം തൊടുമെന്നാണ് കണക്കുകൂട്ടൽ. നിലവില്‍ മുംബൈയുടെ പടിഞ്ഞാറ് – തെക്ക് പടിഞ്ഞാറ് ദിശയില്‍ അറബിക്കടലില്‍ 600 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം