ജ​മ്മു കാ​ഷ്മീ​രി​ൽ വീ​ണ്ടും ഡ്രോ​ൺ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി

tfr

ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ൽ വീ​ണ്ടും ഡ്രോ​ൺ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ൽ അ​ർ​ണി​യ മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. പാ​ക് അ​ധീ​ന​മേ​ഖ​ല​യി​ല്‍ നി​ന്നാ​ണ് ഡ്രോ​ണ്‍ വ​ന്ന​തെ​ന്നും സൈ​നി​ക​ർ വെ​ടി​വ​ച്ച​തി​നെ തു​ട​ര്‍​ന്ന് ഡ്രോ​ണ്‍ മ​ട​ങ്ങി​യെന്നും ബി​എ​സ്എ​ഫ് അ​റി​യി​ച്ചു.

അതേസമയം കഴിഞ്ഞ ദിവസം പാകിസ്‌ഥാനിൽ നിന്ന് ഡ്രോൺ വഴിയെത്തിച്ച ആയുധങ്ങളും സ്‌ഫോടക വസ്‌തുക്കളും ട്രക്കിൽ കയറ്റി കശ്‌മീർ താഴ്‌വരയിലേക്ക് കടത്താനുള്ള ശ്രമം പോലീസ് പരാജയപ്പെടുത്തിയിരുന്നു. ജമ്മു നഗരത്തിന് സമീപത്ത് നിന്ന് ആയുധങ്ങളടങ്ങിയ ട്രക്കും പോലീസ് കണ്ടെടുത്തു.