കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ചിന് നാളെ തുടക്കമാകും

farmers protest

ന്യൂ ഡല്‍ഹി:  കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ചിന് നാളെ തുടക്കമാകും. പ്രതിദിനം ഇരുന്നൂറ് കര്‍ഷകരും അഞ്ച് കര്‍ഷക സംഘടനാ നേതാക്കളുമാകും സമരത്തില്‍ പങ്കെടുക്കുക. ഓഗസ്റ്റ് 19 വരെയാണ് മാര്‍ച്ച് നടത്തുക. അതേസമയം, പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന കര്‍ഷകരുടെ പട്ടിക തയ്യാറാക്കി തുടങ്ങിയിട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടെ പൊലീസിന് കൈമാറും. 

പ്രതിഷേധത്തില്‍ നുഴഞ്ഞുക്കയറി സമരം അട്ടിമറിക്കാതെയിരിക്കാനാണ് പുതിയ തീരുമാനമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. നേരത്തെ റിപ്പബ്ലിക്ക് ദിനത്തില്‍ നടന്ന ട്രാക്ടര്‍ റാലിയില്‍ സംഘര്‍ഷം ഉണ്ടാവുകയും ഒരു കര്‍ഷകന്‍ മരിക്കുകയും ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പൂര്‍ണമായും ബഹിഷ്‌കരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.