പോരു മുറുകുന്നു; ഗവർണർ തിരിച്ചയച്ച ബില്ലുകൾ വീണ്ടും പാസാക്കി തമിഴ്നാട് നിയമസഭ

google news
Cv

chungath new advt

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ ഗവർണർ പോര് രൂക്ഷമാവുന്നു. ഗവർണർ ആർ.എൻ. രവി തിരിച്ചയച്ച 10 ബില്ലുകളും നിയമസഭ വീണ്ടും പാസാക്കി. ഗവർണർ ബില്ലുകൾ തിരിച്ചയച്ചതിനു പിന്നാലെ ഇതിനായി നിയമസഭ പ്രത്യേക സമ്മേളനം ചേരുകയായിരുന്നു. ബില്ലുകൾ‌ വീണ്ടും പരിഗണിക്കുന്നതിനിടെ പ്രതിപക്ഷ പാർട്ടികൾ ഇറങ്ങിപ്പോയി.

    

read also:ലോകകപ്പിലെ മിന്നും പ്രകടനം: ഷമിയുടെ ഗ്രാമത്തിൽ സ്റ്റേഡിയവും, ജിമ്മും കൊണ്ടുവരാൻ യോഗി സർക്കാർ

   

2020 ലും 2023 ലും പാസാക്കിയ ബില്ലുകളാണ് ഗവർണർ കഴിഞ്ഞ ദിവസം തിരിച്ചയച്ചത്. പ്രത്യേക കാരണങ്ങളോന്നും വ്യക്തമാക്കാതെയായിരുന്നു ഗവർണറുടെ നടപടി. പ്രമേയം അവതരിപ്പിച്ചു കൊണ്ട് ഗവർണർക്കെതിരേ രൂക്ഷ വിമർശനമാണ് മുഖ്യമന്ത്രി ഉയർത്തിയത്. സർക്കാരിന്‍റെ മുന്നോട്ടുള്ള പോക്കിന് ഗവർണർ തടസം നിൽക്കുകയാണെന്ന് സ്റ്റാലിൻ പറഞ്ഞു. പ്രതിപക്ഷ സംസ്ഥാനങ്ങളെ ഗവർണർ വഴി ഉന്നമിടുകയാണ് കേന്ദ്ര സർക്കാരെന്നും അദ്ദേഹം ആരോപിച്ചു.

   

   

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു