സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം ഇന്ന് ഉണ്ടായേക്കും

cbse

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം ഇന്ന് പ്രഖ്യാപിച്ചേക്കും. കേന്ദ്ര വിദ്യഭാസ മന്ത്രി രമേശ് പോക്രിയാൽ നേരിട്ട് പരീക്ഷ സംബന്ധിച്ച് തീരുമാനം അറിയിക്കുമെന്ന് സൂചന. പരീക്ഷ റദ്ദാക്കണമെന്ന്  ആവശ്യപ്പെട്ടുള്ള ഹർജി ഇന്നലെ പരിഗണിച്ച് സുപ്രീം കോടതി തീരുമാനം വ്യാഴാഴ്ചയ്ക്ക് ഉള്ളിൽ കോടതിയെ അറിയിക്കാനും നിർദേശം നൽകിയിരുന്നു.

ഹർജി വീണ്ടും വ്യാഴാഴ്ച്ച പരിഗണിക്കും.  എന്നാൽ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് കേന്ദ്രം സംസ്ഥാനങ്ങളോട് വിശദീകരണം തേടിയിരുന്നു. ചില സംസ്ഥാനങ്ങൾ പരീക്ഷ ഉപേക്ഷിക്കണം എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. പരീക്ഷ റദ്ദാകുകയാണെങ്കിൽ 9,10,11  ക്ലാസ്സുകളിലെ മാർക്ക് പരിഗണിച്ച് ശേഷം ഇന്റേണൽ മാർക്ക് നൽകുന്ന കാര്യമാണ് ഇപ്പോൾ പരിഗണിക്കുന്നത്.