ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; ഇന്‍സ്പെക്ടറും യുവതിയും മരിച്ചു

fridge exploded

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പൊലീസ് ഇന്‍സ്പെക്ടറും യുവതിയും മരിച്ചു. ശബരിനാഥ്, ശാന്തി എന്നിവരാണ് മരിച്ചത്. പൊള്ളാച്ചിക്ക് സമീപം നല്ലൂര്‍ ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്.

വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.