പറന്നുയർന്ന ​ഗ്ലൈഡർ വീടിനുള്ളിലേക്ക് ഇടിച്ചു കയറി; പൈലറ്റും 14കാരനും ​ഗുരുതരാവസ്ഥയിൽ

google news
ff
 

റാഞ്ചി: ജാർഖണ്ഡിൽ പറന്നുയർന്ന ​ഗ്ലൈഡർ ഏതാനും മിനിറ്റുകൾക്കുള്ളിൽ വീടിനുള്ളിലേക്ക് ഇടിച്ചു കയറി തകർന്നു വീണു.

ധൻബാദിലെ ബിർസ മുണ്ട പാർക്കിനു സമീപമാണ് നാടിനെ നടുക്കിയ അപകടം നടന്നത്. അപകടത്തിൽ പൈലറ്റിനും 14 വയസ് മാത്രമുള്ള യാത്രക്കാരനും ​ഗുരുതരമായി പരിക്കേറ്റു.

ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. പട്ന സ്വദേശിയായ കുഷ് സിംങ്  ബന്ധുക്കാരുടെ വീട്ടിൽ എത്തിയതായിരുന്നു. അവിടെ നിന്നും സ്വകാര്യ ഏജൻസി നടത്തുന്ന ​ഗ്ലൈഡിങ്ങിൽ ബന്ധുതന്നെയാണ് കുട്ടിയെ കൂട്ടി എത്തിയത്.

പറന്നുയർന്ന് ഏതാനും നിമിഷങ്ങൾക്കുള്ളിൽ തന്നെ നിലേഷ് കുമാർ എന്നയാളുടെ വീട്ടിലേക്ക് ഇടിച്ച് കയറി അപകടത്തിൽ പെടുകയായിരുന്നു. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. 

Tags