മെഹുൽ ചോക്‌സിയെ കൊണ്ടുവരാനായി ഡൊമിനിക്കയിലേക്ക് അയച്ച് ഇന്ത്യൻ സംഘം മടങ്ങി

mehul

ന്യൂഡൽഹി: പിഎൻബി തട്ടിപ്പ് കേസിലെ പ്രതി മെഹുൽ  ചോക്‌സിയെ കൊണ്ടുവരാനായി ഡൊമിനിക്കയിലേക്ക് അയച്ച് ഇന്ത്യൻ സംഘം മടങ്ങി. ചോക്‌സിയെ ഉടൻ കൈമാറാൻ സാധ്യത ഇല്ലാത്തതിനാലാണ് സംഘം മടങ്ങിയത്.

13,000  കോടി രൂപയുടെ വായ്‌പ  തട്ടിപ്പ് നടത്തി രാജ്യം വിട്ട് മെഹുൽ ചോക്‌സിയെ തിരികെ എത്തിക്കാനുള്ള ദൗത്യത്തിനായി സിബിഐ ഉദ്യോഗസ്ഥ ശാരദ റൗട്ടിന്റെ നേതൃത്വത്തിൽ ഇന്ത്യ  അയച്ച് എട്ട് അംഗം സംഘമാണ് മടങ്ങിയത്. ഇന്ത്യൻ സമയം ഇന്ന് രാവിലെ ആറു  മണിയോടെ ഡൗഗ്ല്സ് ജോർജി വിമാനത്താവളത്തിൽ നിന്നും പ്രത്യേക വിമാനത്തിലാണ് മടങ്ങിയത്. ചോക്‌സിയെ ഇന്ത്യയ്ക്ക് ഉടൻ വിട്ട്  കിട്ടില്ല എന്നുറപ്പ് ആയതോടെയാണ് സംഘം മടങ്ങിയത്.