മുംബൈ: കോവിഡ് പരിശോധന സ്വയം നടത്താനുള്ള മൈലാബിന്റെ ‘കോവിസെൽഫ്’ കിറ്റ് രണ്ട് ദിവസത്തിനുള്ളിൽ വിപണിയിലെത്തും. മൈലാബി ഡിസ്കവറി സൊല്യൂഷൻസാണ് ഈ കാര്യം അറിയിച്ചത്. സർക്കാരിന്റെ ഇ-മാർക്കറ്റിങ് സൈറ്റിലും ഫ്ലിപ്കാർട്ടിലും ഇത് ലഭിക്കും.
250 രൂപയാണ് കിറ്റിന്റെ വില. ഒരു ട്യൂബ്,മൂക്കിൽ നിന്ന് സാമ്പിൾ എടുക്കാൻ അണുനശീകരണം നടത്തിയ ചെറിയ തണ്ട്,ടെസ്റ്റ് കാർഡ്,ഇവ കളയാനുള്ള ബാഗ് എന്നിവയാണ് കിറ്റിൽ ഉള്ളത്. കിറ്റ് ഉപയോഗിച്ച് നടത്തുന്ന റാപിഡ് ആന്റിജേൻ പരിശോധനയുടെ ഫലം 15 മിനിറ്റിൽ അറിയാം.
Comments