നാല് വർഷം കിടപ്പിലായിരുന്ന വ്യക്തി ആദ്യ ഡോസ് വാക്‌സിന് ശേഷം എഴുന്നേറ്റ് നടന്നു

jhargand
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡില്‍ നാല് വര്‍ഷമായി കിടപ്പിലായിരുന്നയാള്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതോടെ സ്വയം നടന്നു.സംസ്ഥാനത്തെ ബോക്കാറോ ജില്ലയിലെ സല്‍ഗാദിഹ് ഗ്രാമത്തിലെ താമസക്കാരനായ  ദുലാര്‍ചന്ദ് മുണ്ട എന്നയാൾക്കാണ് ഈ അനുഭവം. കഴിഞ്ഞ നാല് വര്‍ഷമായി കിടപ്പിലായിരുന്ന അദ്ദേഹം വ്യാഴാഴ്ച ആദ്യ ഡോസ് കോവിഷീൽഡ്‌ എടുത്തതോടെയാണ് പെട്ടെന്ന് പല മാറ്റങ്ങളും കണ്ടു തുടങ്ങിയത്.

വാക്സീന് ശേഷം അദ്ദേഹം ഏവരെയും അത്ഭുതപ്പെടുത്തി കൊണ്ട് സംസാരിക്കാനും നടക്കാനും തുടങ്ങിയിരുന്നു എന്ന റിപ്പോർട്ടുകളുണ്ട്.ബൊക്കാറോയിലെ പെതര്‍വാര്‍ ഗ്രാമത്തിലെ താമസക്കാരനായ ദുലാര്‍ചന്ദ് (44) നാല് വര്‍ഷം മുമ്ബ് അപകടത്തില്‍ പെട്ടിരുന്നു. അപകടത്തെ തുടര്‍ന്ന് ശബ്ദം നഷ്ടപ്പെട്ട് കിടപ്പിലായെന്നാണ് ആരോപണം.പെറ്റര്‍വാര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ മെഡിക്കല്‍ ഇന്‍-ചാര്‍ജ് ഡോ ആല്‍ബെല്‍ കെര്‍ക്കറ്റയുടെ അഭിപ്രായത്തില്‍ കോവിഡ് -19 വാക്സിന്‍ സ്വീകരിച്ച്‌ ഒരു ദിവസത്തിന് ശേഷമാണ് ദുലാര്‍ചന്ദിന്റെ ശരീരം പ്രതികരിക്കാന്‍ തുടങ്ങിയത് എന്നാണ്.

വാക്സീന് ശേഷം തൊട്ടടുത്ത ദിവസം വീട്ടുകാരെയും നാട്ടുകാരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് മുണ്ട ശബ്ദങ്ങള്‍ പുറപ്പെടുവിക്കാനും ശരീരം സ്വന്തമായി അനക്കാനും തുടങ്ങി.താമസിക്കാതെ അദ്ദേഹം തന്‍റെ സംസാര ശേഷി വീണ്ടെടുത്തു. പതുക്കെ എഴുന്നേറ്റിരിക്കാനും വടിയുടെ സഹായത്താല്‍ നടക്കാനും തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.

പീറ്റര്‍വാര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ ഇന്‍ചാര്‍ജ് ഡോ. അല്‍ബെല കെര്‍ക്കറ്റയാണ് ഈ സംഭവം മാധ്യമങ്ങളെ അറിയിച്ചത്.വാക്സിന്‍ എടുത്തതില്‍ സന്തോഷമുണ്ട്. വാക്‌സിന്‍ എടുത്തതു മുതല്‍ എന്റെ കാലുകളില്‍ ചലനമുണ്ട്," ദുലാര്‍ചന്ദ് പറഞ്ഞു.