പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് നാളെ തുടക്കമാകും

indian parliament

ന്യൂ ഡല്‍ഹി: പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിനു നാളെ തുടക്കമാകും. തിങ്കളാഴ്ച മുതല്‍ അടുത്തമാസം 13 വരെയാണ് ഇരുസഭകളും സമ്മേളിക്കുക. 19 ദിവസം നീണ്ടു നില്‍ക്കുന്ന വര്‍ഷകാല സമ്മേളനത്തിനാണ് നാളെ തുടക്കം ആകുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, കാര്‍ഷിക നിയമങ്ങള്‍, ഇന്ധന വിലവര്‍ധനവ് എന്നിവയും സഭ ചര്‍ച്ച ചെയ്യും. 

അതിനിടിലെ പാര്‍ലമെന്റിന് മുന്നില്‍ സമരം നടത്തുമെന്ന് പ്രഖ്യാപിച്ച കര്‍ഷകരെ പിന്തിരിപ്പിക്കാന്‍ ഡല്‍ഹി പോലീസ് നീക്കം തുടങ്ങി. കര്‍ഷക നേതാക്കളുമായി ഇന്ന് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തും. എന്നാല്‍ ഈ മാസം 22 മുതല്‍ എല്ലാ ദിവസവും 5 നേതാക്കളും 200 കര്‍ഷകരുമെന്ന നിലയില്‍ പാര്‍ലമെന്റിന് മുന്നില്‍ സമരം നടത്താനാണ് കര്‍ഷകരുടെ തീരുമാനം.