പ്രധാനമന്ത്രിയുടെ 'ഗതിശക്തി' പദ്ധതിയുടെ ദേശീയ മാസ്റ്റർപ്ലാൻ‌ ഈമാസം 13ന് അവതരിപ്പിക്കും

narendra modi
ന്യൂഡല്‍ഹി : കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്രി ഗതിശക്തി പദ്ധതിയുടെ ദേശീയ മാസ്റ്റർപ്ലാൻ‌ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈമാസം 13ന് അവതരിപ്പിക്കും. വലിയ മാറ്റം രാജ്യത്തു കൊണ്ടുവരാനാകുമെന്ന് കേന്ദ്രസർക്കാരിലെ ഉന്നതർ അവകാശപ്പെടുന്ന പദ്ധതി, അടിസ്ഥാനസൗകര്യ വികസനമാണു ലക്ഷ്യമിടുന്നത്. 2025 വരെയുള്ള കണക്ടിവിറ്റി പദ്ധതികൾക്കായി കേന്ദ്രസർക്കാരിന്റെ 16 വകുപ്പുകളും ഒരുമിച്ചു പ്രവർത്തിക്കും. 

രാജ്യത്തെ സാമ്പത്തിക മേഖലകൾ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ പൂർത്തീകരിക്കുന്നതിന് സമഗ്രമായ മാപ്പും തയാറാണെന്നു പദ്ധതിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഉദ്യേഗസ്ഥന്‍ ദേശീയ മാധ്യമത്തോടു പറഞ്ഞു. പദ്ധതി പ്ലാനിൽ മാറ്റങ്ങൾക്കായി വിവിധ വകുപ്പുകളുടെ ഒരു സമിതി ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ രൂപീകരിക്കും.ഈ വർഷത്തെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിലാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ‘പിഎം ഗതിശക്തി– ദേശീയ മാസ്റ്റർ പ്ലാൻ’ അവതരിപ്പിച്ചത്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടാണ് ഇങ്ങനെയൊരു നീക്കമെന്നാണു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.