രാ​ജ്യ​ത്ത് പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്നു; 24 മ​ണി​ക്കൂ​റി​ല്‍ 38,949 കേ​സു​ക​ൾ

cfy
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്നു. 24 മ​ണി​ക്കൂ​റി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത് 38,949 പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ. 40,026 പേ​ർ രോ​ഗ​മു​ക്ത​രാ​യി.‌ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ട​യി​ല്‍ 542 പേ​രു​ടെ മ​ര​ണ​മാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തു​വ​രെ 3,10,26,829 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 4,12,531 പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചി​രു​ന്നു. 3,01,83,876 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി. 4,30,422 സ​ജീ​വ കേ​സു​ക​ളാ​ണ് നി​ല​വി​ലു​ള​ള​ത്. രോ​ഗ​മു​ക്തി നി​ര​ക്ക് 97.28 ശ​ത​മാ​ന​മാ​ണ്.