രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 30,000 കടന്നു

8
ന്യൂഡൽഹി;രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 30,000 കടന്നു. ഒമിക്രോണ്‍ കേസുകള്‍ 1700 നടുത്തെത്തി. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 11,877 കൊവിഡ് കേസുകളും 9 മരണവും റിപ്പോര്‍ട്ട് ചെയ്തു. 50 ഒമിക്രോണ്‍ കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കേസുകള്‍ 510 ആയി.

ഡല്‍ഹിയില്‍ 3,194 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.59 ശതമാനമായിയ ഒമിക്രോണ്‍ കേസുകള്‍ 400നടുത്തെത്തി. രോഗവ്യാപനം രൂക്ഷമായി തുടരുന്ന പശ്ചിമ ബംഗാളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്നുമുതല്‍ അടച്ചിടും. ഹരിയാനയില്‍ സര്‍വകലാശാലകളും കോളജുകളും രണ്ടാഴ്ചത്തേക്ക് അടച്ചു. രാജ്യത്തെ രോഗബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ സുപ്രിംകോടതി കേസുകള്‍ പൂര്‍ണമായും വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാക്കാനും തീരുമാനിച്ചു.