രാജ്യത്ത്​ പ്രതിദിന കോവിഡ്​ കേസുകളുടെ എണ്ണം കുറയുന്നു

s
 

ഡൽഹി: രാജ്യത്ത്​ 24 മണിക്കൂറിനിടെ 18,166 പുതിയ കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തു. ഏഴുമാസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്​. 214 പേരാണ്​ കഴിഞ്ഞ ദിവസം കോവിഡ്​ ബാധിച്ച്​ മരിച്ചത്​. ഇതുവരെ 4,50,589 പേരാണ്​ രാജ്യത്ത്​ മഹാമാരി ബാധിച്ച്​ മരിച്ചത്​.

23,624 പേർ രോഗമുക്തി നേടി. രാജ്യത്ത്​ ഇതുവരെ 3.32 കോടിയാളുകൾ രോഗമുക്തി നേടിയിട്ടുണ്ട്​. 97.99 ആണ്​ രോഗമുക്തി നിരക്ക്​.രാജ്യത്ത്​ നിലവിൽ ചികിത്സയില​ുള്ളവരുടെ എണ്ണം 2.30,971 ആയി കുറഞ്ഞു. 2020 മാർച്ചിന്​ ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്​. ഇതുവരെ ഇന്ത്യ 94.70 കോടി ഡോസ്​ വാക്​സിൻ നൽകിക്കഴിഞ്ഞു.