മലയാളം സംസാരിക്കരുതെന്ന് വിവാദ ഉത്തരവിറക്കിയ നഴ്സിംഗ് സൂപ്രണ്ട് മാപ്പു പറഞ്ഞു

hospital

ന്യൂഡൽഹി; ഡൽഹി ജിബി പന്ത് ആശുപത്രിയിൽ സ്റ്റാഫുകൾ മലയാളം സംസാരിക്കരുതെന്ന് വിവാദ ഉത്തരവിറക്കിയ നഴ്സിംഗ് സൂപ്രണ്ട് മാപ്പു പറഞ്ഞു. ആരുടെയെങ്കിലും വികാരം വൃണപ്പെട്ടുവെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് മെഡിക്കൽ സൂപ്രണ്ടിന്  അയച്ച കത്തിൽ നഴ്സിംഗ് സൂപ്രണ്ട് പറഞ്ഞു. മോശം അർഥത്തിൽ അല്ല,ക്രിയാത്മക ഉദ്ദേശത്തോടെയാണ് സർക്കുലർ പുറപ്പെടുവിച്ചത്. എന്നാൽ സർക്കുലർ തെറ്റായി വ്യാഖാനിക്കപ്പെട്ടുവെന്നും വിശദീകരണം.

തന്റെ ഭാഗം വിശദീകരിക്കാൻ അവസരം ലഭിച്ചില്ലെന്നും നഴ്സിംഗ് സൂപ്രണ്ടിന്റെ രണ്ട് പേജുള്ള വിശദീകരണ കത്തിലുണ്ട്.ഏതെങ്കിലും ഭാഷയെയോ,മതത്തെയോ,പ്രദേശത്തെയോ അവഹേളിക്കാനോ വേദനിപ്പിക്കാനോ അല്ല.പരാതികൾ ലഭിച്ചതിനെ തുടർന്നാണ് സർക്കുലർ പുറപ്പെടുവിച്ചതെന്നും നഴ്സിംഗ് സൂപ്രണ്ടിന്റെ വിശദീകരണം.