പെഗാസസ് കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ

supreme

ന്യൂഡൽഹി;പെഗാസസ് ഫോൺ ചോർത്തൽ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതി പരിഗണിക്കും.കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താനാകുമോ എന്നതിൽ കേന്ദ്ര സർക്കാർ ഇന്ന് നിലപാട് വ്യക്തമാക്കും. പെഗാസസിൽ സമഗ്ര ഉത്തരവ് ഇറക്കുമെന്നാണ് ബംഗാളിലെ ജുഡീഷ്യൽ സമിതിക്കെതിരായ കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് എൻ വി രമണ നൽകിയ സൂചന. 

പെഗാസസ് വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണ നീക്കാൻ വിദഗ്ധ സമിതി രൂപീകരിക്കാമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. എന്നാൽ ഇത് കോടതി അംഗീകരിച്ചിട്ടില്ല. കേന്ദ്ര സർക്കാരിന്റെ പുതിയ സത്യവാങ്മൂലം കൂടി പരിശോധിച്ചാകും സമഗ്ര ഉത്തരവിൽ തീരുമാനം.