ജനകീയ പത്മ പുരസ്‌കാരത്തിന് നാമനിര്‍ദേശം ക്ഷണിച്ച്‌ പ്രധാനമന്ത്രി

gbul

ന്യൂഡൽഹി:2022 ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വിതരണം ചെയ്യാനുള്ള ജനകീയ  പത്മ പുരസ്‌കാരങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിർദ്ദേശം ക്ഷണിച്ചു. 2021 സെപ്തംബർ 15നാണ് അവസാന തീയതി. യോഗ്യരായുള്ളവരുടെ പേരുകൾ സമർപ്പിക്കാൻ പ്രധാനമന്ത്രി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

പത്മ പുരസ്‌കാരം ജനകീയമാക്കേണ്ടത് അത്യാവശ്യമാണെന്നും അതിന്റെ ഭാഗമാണ് ജനകീയ പത്മയെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.വംശം, തൊഴില്‍, സ്ഥാനം, ലിംഗഭേദം എന്നിവ ഇല്ലാതെ എല്ലാ വ്യക്തികളും ഈ അവാര്‍ഡിന് അര്‍ഹരാണ്.എന്നാൽ ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും ഒഴികെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പത്മ അവാര്‍ഡിന് അര്‍ഹതയില്ല എന്നാണ് കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളത്.

‘സമൂഹത്തിന്റെ അടിത്തട്ടിൽ അസാധാരണമായ പ്രവർത്തനങ്ങൾ ചെയ്യുന്ന നിരവധി കഴിവുള്ള ആളുകൾ ഇന്ത്യയിലുണ്ട്. മിക്കപ്പോഴും, അവയിൽ മിക്കതും നമ്മൾ കാണുകയോ കേൾക്കുകയോ ചെയ്യുന്നില്ല. പ്രചോദനം നൽകുന്ന അത്തരം ആളുകളെ നിങ്ങൾക്ക് അറിയാമോ? ജനകീയ പത്മയ്ക്കായി നിങ്ങൾക്ക് അവരെ നാമനിർദ്ദേശം ചെയ്യാം’- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.