പ്രധാനമന്ത്രി ഇന്ന്​ രാജ്യത്തെ അഭിസംബോധന ചെയ്യും

55
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെ ഒൻപത് മണിയോടെയാണ് അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിക്കുക. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

യു.പിയിലെ മഹൂബയിലെ ജലസേചനവുമായി ബന്ധപ്പെട്ട പരിപാടി അദ്ദേഹം ഉദ്​ഘാടനം ചെയ്യുമെന്ന്​ പ്രധാനമന്ത്രിയുടെ ഓഫീസ്​ അറിയിച്ചു.അതിന്​ ശേഷം അദ്ദേഹം ഝാൻസിയിലേക്ക്​ പോവും. രാഷ്​ട്ര രക്ഷ സംപർവൻ പർവ്​ എന്ന പരിപാടിയിൽ പ​ങ്കെടുക്കുന്നതിനായാണ്​ യാത്ര. ഇതിനെല്ലാം മുമ്പ്​ രാഷ്​ട്രത്തെ അഭിസംബോധന ചെയ്​ത്​ സംസാരിക്കുമെന്ന്​ പ്രധാനമന്ത്രിയുടെ ഓഫീസ്​ വ്യക്​തമാക്കി.