കാലാവധി തീർന്നപ്പോൾ ഉപേക്ഷിച്ച ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് രാജ്യസഭാംഗത്തിന്റെ പണം തട്ടി

fruad

റാഞ്ചി: കാലാവധി തീർന്നപ്പോൾ ഉപേക്ഷിച്ച ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് രാജ്യസഭാംഗത്തിന്റെ 37,000 രൂപ തട്ടിയതായി പരാതി. ബിജെപി രാജ്യസഭാംഗവും ഛത്തീസ്ഗഡിലെ മുൻ മന്ത്രിയുമായ രാംവിചാർ ആണ് പോലീസിൽ പരാതി നൽകിയത്.

2020 -ൽ കാലാവധി കഴിഞ്ഞ എസ്ബിഐ ക്രെഡിറ്റ് കാർഡ് താൻ ഉപേഷിച്ചതാണെന്ന് എംപി പറഞ്ഞു. എന്നാൽ ബാങ്കിൽ നിന്നും കഴിഞ്ഞ ദിവസം വിളിച്ച് 45,000 രൂപ അടയ്ക്കാൻ ആവശ്യപ്പെട്ടു. കാർഡ് കാലാവധി കഴിഞ്ഞെന്നും പുതുക്കിയിട്ടില്ലെന്നും പറഞ്ഞപ്പോൾ ഈ കാർഡ് ഫെബ്രുവരിയിൽ ഉപയോഗിച്ചുവെന്ന്  ബാങ്ക് അധികൃതർ പറഞ്ഞു.

കഴിഞ്ഞ വർഷം ഉപേക്ഷിച്ച കാർഡ് ഉപയോഗിച്ച് ഈ ഫെബ്രുവരി 24 നാണ് ഇടപാട് നടത്തിയത്. ഉപേക്ഷിച്ച കാർഡ് കിട്ടിയ ആരോ ഒരാൾ അത് പുതുക്കിയതാകാമെന്ന് നിഗമനം. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.