2022ലെ റിപ്പബ്ലിക്ക് ദിന പരേഡിന് നവീകരിച്ച രാജ്പഥ് വേദിയാകും

j;

ന്യൂഡൽഹി: 2022ലെ റിപ്പബ്ലിക്ക് ദിന പരേഡ് പുതിയ രാജ്പഥിൽ നടക്കും. സെൻട്രൽ വിസ്ത പദ്ധതി പ്രകാരം രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യ ഗേറ്റ് വരെയുള്ള ഭാഗത്തിന്റെ പണി ഈ നവംബറിൽ പൂർത്തിയാകുമെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി. 

രാജ്പഥിന്റെ ഇതു വരെയുള്ള നിര്‍മാണപ്രവര്‍ത്തനം തൃപ്തികരവും സമയബന്ധിതവുമാണെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി ട്വീറ്റ് ചെയ്തു. രാജ്യത്തെ പൗരര്‍ക്ക് അഭിമാനിക്കാവുന്ന വിധത്തിലാണ് നവീകരണം പൂര്‍ത്തിയാകുന്നതെന്ന് അദ്ദേഹം അറിയിച്ചു. ഹൗസിങ് & അര്‍ബന്‍ അഫയേഴ്‌സ് മന്ത്രാലയം സെക്രട്ടറി, മറ്റ് ഉദ്യോഗസ്ഥര്‍, കോണ്‍ട്രാക്ടര്‍, ആര്‍ക്കിടെക്റ്റ് ബിമല്‍ പട്ടേല്‍ എന്നിവര്‍ക്കൊപ്പമാണ് ഹര്‍ദീപ് സിങ് നിര്‍മാണപ്രവൃത്തികള്‍ നിരീക്ഷിച്ചത്.