ഉരുളക്കിഴങ്ങ് സംഭരണ കേന്ദ്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു; എട്ടു മരണം

up sambhal

ലക്നൗ: ഉരുളക്കിഴങ്ങ് സംഭരണകേന്ദ്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ എട്ടുപേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ സംബാലിലെ ചന്ദൗസി മേഖലയിലാണ് അപകടം നടന്നത്. 

ദേശീയ ദുരന്തനിവാരണസേനും സംസ്ഥാന ദുരന്തനിവാരണസേനയും സംയുക്തമായി നടത്തിയ തിരച്ചിലില്‍ 11 പേരെ രക്ഷപ്പെടുത്തി. കൂടുതല്‍ പേര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങികിടക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. അവശിഷ്ടങ്ങള്‍ക്കിടയില്‍ കിടക്കുന്നവരെ കണ്ടെത്താന്‍ പൊലീസ് നായ്ക്കളെ ഉപയോഗിച്ച് തിരച്ചില്‍ നടത്തുന്നതായി മൊറാദാബാദ് ഡിഐജി ശലഭ് മാത്തൂര്‍ അറിയിച്ചു.

അതേസമയം, സംഭരണകേന്ദ്രത്തിന്റെ ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.