നിര്‍ത്തിയിട്ട ബസിന് തീപിടിച്ചു; ഉള്ളില്‍ ഉറങ്ങുകയായിരുന്ന കണ്ടക്ടര്‍ വെന്തു മരിച്ചു

bus cobductor died

ബെംഗളൂരു: നിര്‍ത്തിയിട്ട ബസിന് തീപിടിച്ചുണ്ടായ അപകടത്തില്‍ കണ്ടക്ടര്‍ക്ക് ദാരുണാന്ത്യം. ബെംഗളൂരു മെട്രോപൊള്ളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (ബിഎംടിസി) ബസ് കണ്ടക്ടര്‍ മുത്തയ്യ സ്വാമി (45) ആണ് വെന്തു മരിച്ചത്. 

ഇന്നു പുലര്‍ച്ചെ 4.45ഓടെയാണ് സംഭവം. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് ലിംഗധീരനഹള്ളി ബസ് സ്റ്റാന്‍ഡില്‍ ബസ് പാര്‍ക്ക് ചെയ്തശേഷം, ഡ്രൈവര്‍ പ്രകാശ് സ്റ്റാന്‍ഡിലെ ബസ് ജീവനക്കാര്‍ക്കായുള്ള ഡോര്‍മിറ്ററിയില്‍ വിശ്രമിക്കാന്‍ പോയി. എന്നാല്‍ മുത്തയ്യ ബസിനുള്ളില്‍ ഉറങ്ങാന്‍ കിടന്നു. പുലര്‍ച്ചെയോടെയാണ് തീപിടുത്തമുണ്ടായതെന്ന് ബിഎംടിസി പത്രക്കുറിപ്പില്‍ പറയുന്നു. പുലര്‍ച്ചെ തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട ബസ് ഡ്രൈവറാണ് അഗ്‌നിരക്ഷാ സേനയെ വിവരം അറിയിച്ചത്. അതേസമയം, തീപിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. 2017 മുതല്‍ ഇതുവരെ 3.75 ലക്ഷം കിലോമീറ്റര്‍ സര്‍വീസ് നടത്തിയ  ബസാണ് കത്തി നശിച്ചത്.