രാജ്യദ്രോഹക്കുറ്റത്തിന് പരിധി നിശ്ചയിക്കേണ്ട സമയമായെന്ന് സുപ്രീം കോടതി

supreme court

ന്യൂ ഡല്‍ഹി: രാജ്യദ്രോഹ കുറ്റത്തിന് പരിധി നിശ്ചയിക്കേണ്ട സമയമായെന്ന് സുപ്രീംകോടതി. ആന്ധ്രപ്രദേശില്‍ രണ്ടു ദൃശ്യമാധ്യമങ്ങള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടി തടഞ്ഞുകൊണ്ടാണ് കോടതിയുടെ വിമര്‍ശനം. രാജ്യദ്രോഹമെന്തെന്ന് കോടതി വ്യക്തമാക്കേണ്ട സമയമാണെന്നും കേസ് പരിഗണിക്കവെ സുപ്രീം കോടതി വ്യക്തമാക്കി. 

അതേസമയം, വൈഎസ്ആര്‍ കോണ്‍ഗ്രസ് വിമത നേതാവിന്റെ പ്രതികരണം പ്രക്ഷേപണം ചെയ്തതിന് പിന്നാലെയാണ് ആന്ധ്രപ്രദേശില്‍ രണ്ടു ദൃശ്യമാധ്യമങ്ങള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ ഈ നടപടി മാധ്യമങ്ങളെ നിശബ്ദമാക്കാനാണെന്നും സുപ്രീം കോടതി വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് വ്യാപന നിയന്ത്രണ പരിപാടികളുടെ നടത്തിപ്പിനെ വിമത എംപി കൃഷ്ണം രാജു വിമര്‍ശിച്ചിരുന്നു. ഇത് പ്രക്ഷേപണം ചെയ്തതാണ് കേസെടുക്കാന്‍ കാരണം.