ഗിൽഡിനെതിരെ സംസ്ഥാന പൊലീസ് കേസെടുത്തതിൽ സുപ്രീം കോടതി വാക്കാൽ അതൃപ്തിയറിയിച്ചു

google news
supreme court

 മണിപ്പുർ കലാപത്തെക്കുറിച്ച് വസ്തുതാന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിനു പിന്നാലെ എഡിറ്റേഴ്സ് ഗിൽഡിനെതിരെ സംസ്ഥാന പൊലീസ് കേസെടുത്തതിൽ സുപ്രീം കോടതി വാക്കാൽ അതൃപ്തിയറിയിച്ചു. അവരവിടെ കുറ്റകൃത്യമൊന്നും ചെയ്തിട്ടില്ലെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. അതേസമയം, എഫ്ഐആറുകൾ റദ്ദാക്കുന്നില്ലെന്നും കേസുകൾ ഡൽഹി, മണിപ്പുർ ഹൈക്കോടതികളിലൊന്നിലേക്കു കൈമാറുന്ന കാര്യം പരിഗണിക്കുന്നതായും കോടതി പറഞ്ഞു.

chungath 2


4 എഡിറ്റേഴ്സ് ഗിൽഡ് അംഗങ്ങൾക്കു കോടതി അനുവദിച്ച ഇടക്കാല സംരക്ഷണം ഹർജി ഇനി പരിഗണിക്കുന്ന 15 വരെ നീട്ടി. സൈന്യത്തിന്റെ ക്ഷണപ്രകാരമാണ് സ്ഥലത്തെത്തി വസ്തുതാന്വേഷണം നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിച്ചതെന്ന് എഡിറ്റേഴ്സ് ഗിൽഡ് വ്യക്തമാക്കി. വസ്തുതാപൂർണമായ പരിശോധന വേണമെന്നത് സൈന്യത്തിന്റെ ആവശ്യമായിരുന്നുവെന്നും ഗിൽഡിനുവേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടി.

മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് : സുബ്രമണ്യൻ സ്വാമി


എഡിറ്റേഴ്സ് ഗിൽഡ്, മാധ്യമപ്രവർത്തകരായ സീമ ഗുഹ, സഞ്ജയ് കപൂർ, ഭരത് ഭൂഷൺ എന്നിവർ നൽകിയ ഹർജികളാണ് കോടതി പരിഗണിക്കുന്നത്. മണിപ്പുർ സർക്കാർ എകപക്ഷീയമായി മെയ് വിഭാഗത്തിനൊപ്പം നിന്നുവെന്നും ഇംഫാലിലെ മാധ്യമങ്ങൾ കുക്കികൾക്കെതിരെ വ്യാജ വാർത്തകൾ പ്രസിദ്ധീകരിച്ചെന്നും ഗിൽഡിന്റെ റിപ്പോർട്ടിലുണ്ടായിരുന്നു. വിവിധ വിഭാഗങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കാൻ ശ്രമിച്ചു, മതവികാരം വേണപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് എഡിറ്റേഴ്സ് ഗിൽഡ് ഭാരവാഹികൾക്കും വസ്തുതാന്വേഷണസമിതി അംഗങ്ങൾക്കുമെതിരെ കേസെടുത്തത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം