സി ബി എസ് ഇ, ഐ സി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്നുള്ള ഹർജി സുപ്രീം കോടതി തിങ്കളാഴ്ച്ച പരിഗണിക്കും

sc

ന്യൂഡൽഹി: കോവിഡ്  വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സി ബി എസ്  ഇ, ഐ സി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്നുള്ള ഹർജി സുപ്രീം കോടതി തിങ്കളാഴ്ച്ച പരിഗണിക്കും.ജസ്റ്റിസ്മാരായ എ എം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവരാണ് ഹർജിയിൽ വാദം കേൾക്കുക. ഹർജിയുടെ പകർപ്പ് സി ബി എസ്  ഇയ്ക്ക് നല്കാൻ ഇന്ന് ഹർജി പരിഗണിച്ച ബെഞ്ച് നിർദേശിച്ചു.

ഹർജി തിങ്കളാഴ്ച്ച പരിഗണിക്കുമെന്നും മുൻ‌കൂർ ആയി ഹർജിയുടെ പകർപ്പ്  സി ബി എസ്  ഇ, ഐ സി എസ് ഇ എന്നിവർക്ക് കൈമാറാനും ബെഞ്ച് നിർദേശിച്ചു. കോവിഡ്  വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷ നടത്തിപ്പുമായി ബോർഡുകൾ മുന്നോട്ട് പോയേക്കും. പരീക്ഷ നടത്തിപ്പിന്റെ കാര്യത്തിൽ സി ബി എസ്  ഇ ചൊവ്വാഴ്ച തീരുമാനമെടുക്കും.