രാജ്യത്ത് കോവിഡ് കാരണംകുട്ടികൾ അനാഥരാകുന്ന വിഷയത്തിൽ സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും

court

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കാരണം അനാഥരായ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും. കോവിഡ്  ബാധിച്ച് മാതാപിതാക്കളെ നഷ്ടമായ കുട്ടികളെ കണ്ടെത്താൻ കഴിയുന്നതിനാകണം സംസ്ഥാനങ്ങളുടെ ആദ്യ പരിഗണനയെന്ന് ജസ്റ്റിസ് നാഗേശ്വര റാവു പറഞ്ഞു.

കുട്ടികളുടെ പുനരധിവാസം,വിദ്യാഭാസം തുടങ്ങിയ കാര്യങ്ങളിൽ കോടതി സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയേക്കും. കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങൾ നേരത്തെ തന്നെ കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച് തീരുമാനം എടുത്തിരുന്നു.