കോവിഡിന്റെ ബി.1.617 വകഭേദത്തെ 53 രാജ്യങ്ങളിൽ കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന

ind

ജനീവ:കോവിഡിന്റെ  ബി.1.617 വകഭേദത്തെ ആദ്യം കണ്ടെത്തിയത് ഇന്ത്യയിലാണ്. നിലവിൽ 53  രാജ്യങ്ങളിൽ ഈ വകഭേദമുണ്ടെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ബി.1.617 വകഭേദത്തെ കുറിച്ച് വിഭിന്നമായ അഭിപ്രായങ്ങൾ ഉയർന്ന വന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ വിശദീകരണം.

ഈ വകഭേദത്തിന് മൂന്ന് ഉപവിഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. കോവിഡിന്റെ  ഈ വകഭേദം ആശങ്കയുണ്ടാകുന്നതെന്ന് ലോകാരോഗ്യ സംഘടന നേരത്തെ പറഞ്ഞിരുന്നു.

ഈ വകഭേദം അതിവേഗം പടരുമെന്നും അതിനാൽ വാക്‌സിനെ  പ്രതിരോധിക്കുന്നുണ്ടോ എന്നറിയാൻ പരിശോധന നടക്കുകയാണെന്നും ലോകാരോഗ്യ സംഘടനാ പറഞ്ഞു. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ഏറ്റവും കൂടുതൽ കേസ് റിപ്പോർട്ട് ചെയ്തത് ഇന്ത്യയിലാണ്. എന്നാൽ കോവിഡ്  വ്യാപനത്തിന് കുറവ് വന്നിട്ടുണ്ട്.