ഇന്ത്യയിൽ കണ്ടെത്തിയ കോവിഡ് വകഭേദങ്ങൾക്ക് പേര് നൽകി ലോകാരോഗ്യ സംഘടന

name

ന്യൂഡൽഹി:ഇന്ത്യയിൽ കണ്ടെത്തിയ കോവിഡ്  വകഭേദങ്ങൾക്ക് പേര്  നൽകി ലോകാരോഗ്യ സംഘടന. ഗ്രീക്ക് ആല്ഫബെറ്റ്‌കൾ ഉപയോഗിച്ച് ബി.1.617.1 വകഭേദത്തിന് കപ്പ  എന്നും ബി.1.617.2  വകഭേദത്തിന് ഡെൽറ്റ എന്നുമാണ് പേര്  നല്കിയിരിക്കുന്നത്. 2020  ഒക്ടോബറിലാണ് ഈ രണ്ട്  വകഭേദവും ഇന്ത്യയിൽ കണ്ടെത്തിയത്.

ബി.1.617.1  വകഭേദത്തിന് റിപ്പോർട്ടുകളിൽ എവിടെയും ഇന്ത്യൻ വകഭേദമെന്ന്  സൂചിപ്പിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനാ വ്യക്തമാക്കിയിരുന്നു. വൈറസ് വകഭേദത്തിന്റെ  ശാസ്ത്രീയ  നാമം മാത്രമേ ഉപയോഗിക്കു.

ഒരു രാജ്യത്തിന്റെയും പേര് സൂചിപ്പിക്കാറില്ലെന്ന് ലോകാരോഗ്യ സംഘടനാ വ്യക്തമാക്കി. ഇന്ത്യൻ വൈറസ് വകഭേദം 44  രാജ്യങ്ങളിൽ ഭീഷണി ഉയർത്തുന്നുവെന്ന് റിപോർട്ടുകൾ വന്നിരുന്നു. എന്നാൽ വൈറസിന് ഇന്ത്യൻ വകഭേദമെന്ന്  പേര്  പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു.