സോനുനി​ഗമിന്റെ വീട്ടിൽ നിന്ന് മോഷണം; മോഷ്ട്ടിച്ചത് 75 ലക്ഷം രൂപ

google news
N
 

മുംബൈ: പ്രശസ്ത ​ഗായകൻ സോനു നി​ഗമിന്റെ വീട്ടിൽ മോഷണം. പിതാവ് അം​ഗകുമാറിന്റെ വീട്ടിൽ നിന്നാണ് 75 ലക്ഷം രൂപ മോഷ്ടിച്ചത്.

അന്ധേരിയിൽ ഫ്ളാറ്റിൽ നിന്നാണ് പണം മോഷണം പോയത്. ഇത് സംബന്ധിച്ച് മുൻ ഡ്രൈവർ രെഹാനെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു.

രണ്ട് തവണയായി ആയിട്ടാണ് മുൻ  ഡ്രൈവർ ഇത്രയും തുക മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ രെഹാൻ ഡ്യൂപ്ലിക്കേറ്റ് കീ ഉപയോ​ഗിച്ച് വീടിനുള്ളിൽ പ്രവേശിക്കുന്നതടക്കമുള്ള തെളിവ് ലഭിച്ചതായി പോലീസ് വ്യക്തമാക്കി.

Tags