കർണാടകത്തിൽ കോവിഡ് കേസുകൾ കുത്തനെ കുറയുന്നു; ഇന്ന് 16604 രോഗികള്‍

covid

ബെംഗളുരു: കർണാടകത്തിൽ ഇന്ന് 16604 കോവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തു. രോഗികളില്‍ 3992 പേര്‍ ബെംഗളൂരു നഗരത്തിൽ നിന്നുള്ളവരാണ്. 

411 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചു. ബെംഗളൂരുവില്‍ രോഗബാധിതരായി മരിച്ചത് 242 പേരാണ്. 

സംസ്ഥാനത്തെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.57 ശതമാനമാണ്.

രാജ്യത്ത് 50 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്‍തത്. 1,52, 734 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.  ഈ മാസം ആദ്യം നാല് ലക്ഷം വരെ എത്തിയ കണക്കാണ് 1,52, 734 ആയി ചുരുങ്ങിയത്.