ഭര്‍ത്താവില്‍ നിന്ന് പിരിഞ്ഞ് താമസിക്കുന്ന സ്ത്രീയ്ക്ക് വിവാഹ മോചനം അനുവദിച്ച് കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ചര്‍ച്ചയാവുന്നു. സ്ത്രീയുടെ ചാരിത്ര്യശുദ്ധിക്കെതിരായ ദുരാരോപണങ്ങൾ ഉന്നയിക്കുന്നതിനേക്കാൾ വലിയ ക്രൂരതയില്ലെന്ന നിരീക്ഷണത്തോടെയാണ് കോടതിയുടെ തീരുമാനം. ദില്ലി ഹൈക്കോടതിയാണ് വിവാഹ മോചനം അനുവദിച്ച് സുപ്രധാന നിരീക്ഷണങ്ങള്‍ നടത്തിയത്.
കോടതി പരിഗണിച്ച കേസില്‍ ഭാര്യ ജോലി ചെയ്യുകയും ഭര്‍ത്താവ് തൊഴില്‍ രഹിതനുമാണ്. ഇത് ഇരുവര്‍ക്കും ഇടയില്‍ വലിയ രീതിയിലുള്ള സാമ്പത്തിക പരമായ വിടവും അസമത്വവും സൃഷ്ടിക്കും. ഇത് ഭര്‍ത്താവിന് പരാജിതനാണെന്ന തോന്നലുപോലും സൃഷ്ടിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. ഉപേക്ഷിക്കലിനും ക്രൂരതയും അടിസ്ഥാനമാക്കി വിവാഹ മോചനം അനുവദിക്കാനാവില്ലെന്ന കുടുംബ കോടതിയുടെ ഉത്തരവിനെതിരെയാണ് യുവതി കോടതിയെ സമീപിച്ചത്
മാനസിക ബുദ്ധിമുട്ടുണ്ടാക്കി എന്നതിനെ പല രീതിയില്‍ നിര്‍വ്വചിക്കാം എന്ന് വിശദമാക്കിയാണ് കോടതിയുടെ നിരീക്ഷണം. കോടതി പരിഗണിച്ച കേസില്‍ ഭാര്യ ജോലി ചെയ്യുകയും ഭര്‍ത്താവ് തൊഴില്‍ രഹിതനുമാണ്.ര്‍തൃ സഹോദരനും മറ്റ് നിരവധി പേരുമായി ബന്ധപ്പെടുത്തി വിവാഹേതര ബന്ധം അടക്കമുള്ള നിരവധി ആരോപണങ്ങളാണ് ഭര്‍ത്താവ് യുവതിക്കെതിരെ നടത്തിയത്. എന്നാല്‍ അലസമായി പറഞ്ഞ കാര്യങ്ങളാണ് യുവതി ഗുരുതരമായി എടുത്തതെന്നായിരുന്നു ഭര്‍ത്താവ് കോടതി അറിയിച്ചത്.
സനാതന ധർമം കുഷ്ടം പോലെ : സനാതന പരാമർശവുമായി ഡി എം കെ നേതാവ്
ചാരിത്ര്യശുദ്ധിക്കെതിരായ ദുരാരോപണങ്ങൾ ഉന്നയിക്കുന്നതിനേക്കാൾ വലിയ ക്രൂരതയില്ലെന്ന് ദില്ലി ഹൈക്കോടതി വിശദമാക്കിയത്. ജസ്റ്റിസ് സുരേഷ് കുമാര്‍ കെയ്റ്റ്, നീന ബന്‍സല്‍ കൃഷ്ണ എന്നിവരടങ്ങുന്ന ബെഞ്ചിന്റെതാണ് തീരുമാനം
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം