തനിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളൊന്നുമില്ല; അഴിമതികേസിൽ ചന്ദ്രബാബു നായിഡു ഇടക്കാല ജാമ്യാപേക്ഷ സമർപ്പിച്ചു

google news
chandrababu

വിജയവാഡ: തനിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളൊന്നുമില്ലെന്ന് അവകാശപ്പെട്ട് അഴിമതിക്കേസിൽ അറസ്റ്റിലായി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ കഴിയുന്ന ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയും ടി.ഡി.പി അധ്യക്ഷനുമായ എൻ. ചന്ദ്രബാബു നായിഡു കോടതിയിൽ ഇടക്കാല ജാമ്യാപേക്ഷ സമർപ്പിച്ചു. ഇടക്കാല ജാമ്യാപേക്ഷയിൽ തനിക്കെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും അദ്ദേഹം നിഷേധിച്ചു,

Chungath new ad 3

വെള്ളിയാഴ്ച വാദം നടക്കാനിടയില്ലെന്ന് നായിഡുവിന്റെ അഭിഭാഷകൻ പി.ടി.ഐയോട് പറഞ്ഞു. നായിഡുവിനെ റിമാൻഡ് ചെയ്ത എ.സി.ബി കോടതിയിൽ വ്യാഴാഴ്ചയാണ് അഭിഭാഷകൻ ജാമ്യാപേക്ഷ സമർപ്പിച്ചത്.

നിർമാണത്തിലിരുന്ന കെട്ടിടത്തിലെ ലിഫ്റ്റ് തകർന്ന് 4 പേർക്ക് ദാരൂണാന്ത്യം

നന്ദ്യാൽ ജില്ലയിൽ പൊതുപരിപാടി കഴിഞ്ഞ് കാരവനിൽ ഉറങ്ങുന്നതിനിടെയാണ് ഇക്കഴിഞ്ഞ ഒമ്പതിന് നായിഡുവിനെ അറസ്റ്റ് ചെയ്യുന്നത്. കോടികളുടെ നൈപുണ്യ വികസന കോർപ്പറേഷൻ അഴിമതിയിൽ സംസ്ഥാന സർക്കാരിന് 300 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാക്കിയ കേസിലായിരുന്നു സി.ഐ.ഡി വിഭാഗം അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഇപ്പോൾ രാജമഹേന്ദ്രവാരം സെൻട്രൽ ജയിലിലാണ് ചന്ദ്രബാബു നായിഡു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം