അഴിമതിയുമായി ബന്ധപ്പെട്ട പേരാണ് യുപിഎ, അതിനാല്‍ അവര്‍ പേര് മാറ്റി; പ്രതിപക്ഷ സഖ്യത്തിനെതിരെ ഷാ

പട്‌ന: പ്രതിപക്ഷ സഖ്യത്തിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വ്യാപകമായ അഴിമതികളുമായി ബന്ധപ്പെട്ട പേരുമായി പൊതുജനങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കാത്തതിനാലാണ് അവർ യു.പി.എ എന്ന പേര് ഉപേക്ഷിച്ച്, ഇന്ത്യ എന്ന് സഖ്യത്തിന് പേരിട്ടതെന്ന് ഷാ പറഞ്ഞു. ബിഹാറിലെ ഒരു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷം പുതിയ പേരിൽ ഒരു സഖ്യം ഉണ്ടാക്കിയിരിക്കുന്നു. യുപിഎയുടെ പേരിൽ 12 ലക്ഷം കോടി രൂപയുടെ അഴിമതി ഇവർ നടത്തി. റെയിൽവേ മന്ത്രിയായിരിക്കെ കോടികളുടെ അഴിമതിയാണ് ലാലു പ്രസാദ് യാദവ് നടത്തിയത്. മകനെ മുഖ്യമന്ത്രിയാക്കാനാണ് അദ്ദേഹത്തിന്റെ ആഗ്രഹം.
അതേസമയം നിതീഷ് കുമാർ പ്രധാനമന്ത്രിയാകാൻ ആഗ്രഹിക്കുന്നു. എന്നാൽ പ്രധാനമന്ത്രിപദം മോദി തന്നെ തുടർന്നും വഹിക്കും. ഈ കൂട്ടുകെട്ട് ബിഹാറിനെ വീണ്ടും കാട്ടുനീതിയിലേക്കെത്തിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു.
അയോധ്യയിലെ ശ്രീരാമ ക്ഷേത്ര നിർമാണത്തെ എതിർത്തവരാണ് ‘ഇന്ത്യ’ മുന്നണിയിലുള്ളവര്‍. സനാതന ധർമ്മത്തെ നിന്ദിക്കുന്ന പ്രീണന രാഷ്ട്രീയമാണു പ്രതിപക്ഷത്തിന്റെ മുഖമുദ്ര. ‘രാമചരിത മാനസ’ത്തോട് അനാദരവു കാട്ടുന്നവരാണ് പ്രതിപക്ഷ മുന്നണിയിൽ. ജന്മാഷ്ടമി, രക്ഷാബന്ധൻ ദിനങ്ങളിലെ അവധി റദ്ദാക്കിയ ബിഹാർ സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു തീരുമാനം തിരുത്തിയ ബിഹാർ ജനതയെ അമിത് ഷാ അഭിനന്ദിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം