കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മണ്ണിടിഞ്ഞ് 30 പേർ കിണറ്റിൽ വീണു; നാലു പേർക്ക് ദാരുണാന്ത്യം

db

വിദിഷ:മ​ധ്യ​പ്ര​ദേ​ശി​ലെ വി​ദി​ഷ​യി​ൽ കു​ട്ടി​യെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ മു​പ്പ​തോ​ളം പേ​ർ കി​ണ​റ്റി​ൽ വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാല്  പേ​ർ മ​രി​ച്ചു. കി​ണ​റ്റി​ൽ വീ​ണ കു​ട്ടി​യെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ കി​ണ​റി​ന്‍റെ മു​ക​ൾ​ത്ത​ട്ട് ഇ​ടി​ഞ്ഞാ​യി​രു​ന്നു അ​പ​ക​ടം. ജില്ലാ ആസ്ഥാനത്ത് നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഗഞ്ച്ബസോദയിലാണ് സംഭവം.

ആ​ൾ​ക്കൂ​ട്ട​ത്തി​ന്‍റെ ഭാ​രം താ​ങ്ങാ​നാ​വാ​തെ മു​ക​ൾ​ത്ത​ട്ട് ത​ക​ർ​ന്ന് വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.നിരവധി പേര്‍ ഇപ്പോഴും കിണറ്റിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ആദരാഞ്ജലി അര്‍പ്പിച്ചു.