ആഘോഷവേളകളില്‍ പ്രാദേശിക- പരമ്പരാഗത ഉത്പന്നങ്ങള്‍ വാങ്ങാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ആഘോഷവേളകളില്‍ പ്രാദേശിക- പരമ്പരാഗത ഉത്പന്നങ്ങള്‍ വാങ്ങാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: ദസ്സറ - ദീപാവലി ആഘോഷങ്ങള്‍ വരാനിരിക്കേ രാജ്യത്തെ ചെറുകിട വ്യാപാരമേഖലയെ ശക്തിപ്പെടുത്താന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍കീ ബാത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ആഘോഷങ്ങള്‍ പരമാവധി ചുരുക്കി ആളുകള്‍ വീട്ടിലിരിക്കാന്‍ ശ്രദ്ധിക്കണമെന്നും പ്രധാന മന്ത്രി ആവശ്യപ്പെട്ടു. ആഘോങ്ങളെക്കുറിച്ച് പറയുമ്പോള്‍ നമ്മള്‍ ആദ്യം ചിന്തിക്കുക അതിനുള്ള ഒരുക്കങ്ങളും അവശ്യവസ്തുകള്‍ വാങ്ങുന്നതുമാവും. ഇത്തവണ നിങ്ങള്‍ ഷോപ്പിംഗിന് പോകുമ്പോള്‍ രാജ്യത്തെ ചെറുകിട വ്യാപാരികളുടേയും സംരംഭകരുടേയും ഉത്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് ഇത് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.