മാൻഹോൾ വൃത്തിയാക്കുന്നതിനിടെ മൂന്നു ശുചീകരണ തൊഴിലാളികൾക്ക് ദാരുണാന്ത്യം

manhole death

ബംഗളൂരു: കർണാടകയിൽ മാൻഹോൾ വൃത്തിയാക്കുന്നതിനിടെ മൂന്നു ശുചീകരണ തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു. രാമനഗരത്തിലാണ് അപകടമുണ്ടായത്. ബംഗളൂരുവിൽ നിന്ന് ജോലിക്കെത്തിയവരാണ് മരിച്ചതെന്ന് രാമനഗരം എസ് പി അറിയിച്ചു.

ഒരാൾ മാൻഹോളിൽ പ്രവേശിക്കുമ്പോഴും മറ്റുള്ളവർ സഹപ്രവർത്തകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയുമാണ് ശ്വാസംമുട്ടി മരിച്ചത്. മാൻഹോളിലെ മാലിന്യങ്ങൾ വൃത്തിയാക്കാനായി ബംഗളൂരുവിലെ കമല നഗറിൽ നിന്ന് ആറു പേരെയാണ് കരാറുകാരൻ രാമനഗരത്ത് എത്തിച്ചത്.

ശുചീകരണ തൊഴിലാളികളെ രാമനഗരത്തിൽ എത്തിച്ച കരാറുകാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.