തമിഴ്നാട്ടില്‍ ഇന്ന് 25,317 പേര്‍ക്ക് കോവിഡ്

covid 25/5

ചെന്നൈ: തമിഴ്നാട്ടില്‍ ഇന്ന് 25,317 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2,88,702 ആയി. 483 പേരാണ് ഇന്ന് മാത്രം മരിച്ചത്. ആകെ മരണസംഖ്യ 25,205 ആയി.

32,263 പേര്‍ രോഗമുക്തി നേടിയെന്നത് ആശ്വാസകരമാണ്. കഴിഞ്ഞ ദിവസം 26,513 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും 490 പേര്‍ മരിക്കുകയും ചെയ്തിരുന്നു.

കേരളത്തില്‍ ഇന്ന് 19,661 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 213 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9222 ആയി. 29,708 പേര്‍​ രോഗമുക്തി നേടുകയും ചെയ്തു.