ഡൽഹി മദ്യനയ അഴിമതി; കെജ്‌രിവാളിനെ ‌വിട്ടയച്ചു; ചോദ്യം ചെയ്ത് ഒൻപത് മണിക്കൂർ

google news
Delhi Liquor Scam CBI questioned Arvind Kejriwal
 

ന്യൂ​ഡ​ല്‍​ഹി: മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ല്‍ ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെജ്‌രിവാ​ളി​നെ സി​ബി​ഐ ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ചു. ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി​യെ ഒൻപത് മ​ണി​ക്കൂ​റാ​ണ് ചോ​ദ്യം ചെ​യ്ത​ത്. ഉ​ച്ച​ക്ക് ഒ​രു മ​ണി​ക്കൂ​ർ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ഇ​ട​വേ​ള ന​ൽ​കി​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷം കെജ്‌രിവാൾ സി​ബി​ഐ ആ​സ്ഥാ​ന​ത്തു​നി​ന്നും മ​ട​ങ്ങി.

'സിബിഐ എന്നോട് 56 ചോദ്യങ്ങള്‍ ചോദിച്ചു. മദ്യനയം നിലവില്‍വന്ന 2020 മുതലുള്ള എല്ലാ കാര്യങ്ങളും സിബിഐ ചോദിച്ചു. എല്ലാം വ്യാജമാണ്. ഈ കേസും വ്യാജമാണ്. ഞങ്ങള്‍ക്കെതിരേ അവരുടെ കൈയ്യില്‍ ഒന്നുമില്ലെന്ന്, തെളിവുകളുടെ ഒരു കഷ്ണം പോലുമില്ലെന്ന് എനിക്ക് ബോധ്യമായി', ചോദ്യംചെയ്യലിനു ശേഷം പുറത്തെത്തിയ കെജ്‌രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് കേ​ജ​രി​വാ​ൾ സി​ബി​ഐ ആ​സ്ഥാ​ന​ത്ത് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യ​ത്. പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മ​ന്നി​നൊ​പ്പ​മാ​ണ് കെജ്‌രിവാൾ എ​ത്തി​യ​ത്. നി​ര​വ​ധി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി സി​ബി​ഐ ആ​സ്ഥാ​ന​ത്തി​നു മു​ന്നി​ലെ​ത്തി​യി​രു​ന്നു. രാ​ഘ​വ് ഛദ്ദ, ​സ​ഞ്ജ​യ് സിം​ഗ് എ​ന്നി​വ​രു​ൾ​പ്പെ​ടെ സി​ബി​ഐ ഓ​ഫീ​സി​ന് പു​റ​ത്ത് പ്ര​തി​ഷേ​ധി​ച്ച നി​ര​വ​ധി പാ​ർ​ട്ടി നേ​താ​ക്ക​ളെ ഡ​ൽ​ഹി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

 
ഗഗതാഗത തടസം ഉണ്ടാകുന്നു എന്ന് ആരോപിച്ചാണ് സിബിഐ ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധിക്കുന്ന എഎപി നേതാക്കളോട് പിരിഞ്ഞ് പോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്. എന്നാൽ ബാരിക്കേഡ് വച്ച് ഗതാഗത തടസം ഉണ്ടാക്കിയത് പൊലീസെന്ന് നേതാക്കളും ആരോപിച്ചു. പ്രതിഷേധം തുടരുമെന്നും നേതാക്കൾ പറഞ്ഞിരുന്നു. രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയാണ് കെജ്രിവാൾ സിബിഐ ഓഫിസിലേക്ക് എത്തിയത്. നടപടിക്ക് പിന്നിൽ ദേശവിരുദ്ധ പ്രവ‍ർത്തകരെന്നാണ് കെജ്‌രിവാളിന്റെ ആരോപണം.

അതേസമയം ആംആദ്മി പാർട്ടി ഡൽഹിയിൽ അടിയന്തര നേതൃയോഗം ചേർന്നിരുന്നു. മന്ത്രി ഗോപാൽ റായുടെ അധ്യക്ഷതയിലാണ് നേതൃയോഗം ചേർന്നത്. എ.എ.പി ദേശീയ സെക്രട്ടറി പങ്കജ് ഗുപ്ത, ഡൽഹി മേയർ ഷെല്ലി ഒബ്റോയ്, ഡെപ്യൂട്ടി മേയർ ആലി ഇഖ്ബാൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു. മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ചോദ്യം ചെയ്യുന്നത് സി.ബി.ഐ ആസ്ഥാനത്ത് പുരോഗമിക്കുന്നതിനിടെയാണ് എ.എ.പി നേതൃയോഗം ചേർന്നത്.

നേരത്തെ സിബിഐ ആസ്ഥാനത്ത് അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച എം.പിമാരെയും എം.എൽ.എമാരെയും മന്ത്രിമാരെയും അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് ആംആദ്മി പാർട്ടി അടിയന്തര നേതൃയോഗം ചേർന്നത്. മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സിബിഐ കസ്റ്റഡിയിൽ തുടരുകയാണ്. അദ്ദേഹം നൽകിയ മൊഴികളിലെ വസ്തുത പരിശോധിക്കാൻ വേണ്ടിയാണ് അരവിന്ദ് കെജരിവാളിനെ ചോദ്യം ചെയ്യുന്നതെന്ന് സിബിഐ അറിയിച്ചിരുന്നു. അരവിന്ദ് കെജരിവാളിനെ സിബിഐ അറസ്റ്റ് ചെയ്യുമോ എന്നതുൾപ്പെടെയുള്ള കാര്യത്തിൽ പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും ആശങ്കയുണ്ടായിരുന്നു.
 

Tags